Surprise Me!

അവാര്‍ഡ് ഷോകളില്‍ പങ്കെടുക്കരുതെന്ന ചേംബറിന്‍റെ ആവശ്യം തള്ളി അമ്മ | filmibeat Malayalam

2017-11-13 461 Dailymotion

AMMA rejects Film Chamber’s Suggestion <br /> <br />അടുത്ത മൂന്ന് വര്‍ഷത്തേക്ക് ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ താരങ്ങള്‍ അതിഥികളായി പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. ഇന്നസെന്റ്, സിദ്ദിഖ്, ഇടവേള ബാബു, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍, ചാനലുകളുമായുള്ള സഹകരണം ആവശ്യമാണ് എ്ന്ന നിലപാടാണ് അമ്മ കൈക്കൊണ്ടത്. ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. ചേമ്പറിന്റെ നിലപാട് താരങ്ങള്‍ എതിര്‍ത്തത് ബഹളത്തിന് വഴി വെച്ചു. തുടര്‍ന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാതെ ഇന്നസെന്റ് അടക്കമുള്ളവര്‍ മടങ്ങുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല. ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകള്‍ കൊണ്ട് തങ്ങള്‍ക്ക് ഉപകാരമില്ലെന്നതാണ് ഫിലിം ചേമ്പറിലെ അംഗങ്ങളായ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും അഭിപ്രായം. മാത്രമല്ല ഹിറ്റാകുന്ന ചിത്രങ്ങള്‍ മാത്രം നോക്കി ചാനലുകള്‍ സംപ്രേഷണാവകാശം വാങ്ങുന്നതിലും ചേമ്പറിന് അഭിപ്രായ വ്യത്യാസമുണ്ട്. നേരത്തെ റിലീസിന് മുന്‍പേ തന്നെ സംപ്രേഷണാവകാശം വാങ്ങുകയായിരുന്നു പതിവ്.

Buy Now on CodeCanyon